ചേലേമ്പ്ര: എൻ.എൻ.എം.എച്ച്.എസ്.എസ്. ഏർപ്പെടുത്തിയ കെ.വി. ശങ്കരനാരായണൻ എവർറോളിങ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിൽ തൃപ്പനച്ചി എ.യു.പി. സ്കൂൾ ജേതാക്കളായി. കെ.എൻ. മുഹമ്മദിന്റെ പേരിലുള്ള റണ്ണേഴ്സ് ട്രോഫി ചേലൂപ്പാടം എ.യു.പി. സ്കൂളിന് ലഭിച്ചു.

ഇരുപതോളം ടീമുകൾ പങ്കെടുത്ത ടൂർണമെൻറ് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സമ്മാനദാനം നടത്തി. കെ. സദാനന്ദൻ, ആർ.പി. ബിന്ദു, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.