ചേലേമ്പ്ര: എഫ്.സി. ചേലേമ്പ്രയുടെ ആഭിമുഖ്യത്തിൽ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 7.30-ന് എൻ.എൻ.എം.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടക്കും. കെ.പി. ഹൈദർഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എഫ്.സി. ചേലേമ്പ്ര റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടക്കുന്ന ടൂർണമെന്റിൽ ചേലേമ്പ്രയിലെ ക്ലബ്ബുകൾ മത്സരിക്കും.