ചേലേമ്പ്ര: ആർദ്രം ജനകീയം 2020-ന്റെ ഭാഗമായി ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുന്നതിനും കൊറോണ വൈറസ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന്റേയും ഭാഗമായി ചേലേമ്പ്ര പഞ്ചായത്തിൽ പ്രത്യേക യോഗംചേർന്നു.

പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശ, കുടുംബശ്രീ, ആരോഗ്യസേന, രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അസീസ് പാറയിൽ, കെ.എൻ. ഉദയകുമാരി, ശിവദാസൻ, ദാമോദരൻ, ഇക്ബാൽ, കുഞ്ഞിമുട്ടി,ഡോ. മേനകാ വാസുദേവ്, ഡോ. സവിദ്യ, എച്ച്.ഐ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.