ചേലേമ്പ്ര: പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജിലെ ഫാം ഡി വിദ്യാർഥികൾ നടത്തിയ സർവേ റിപ്പോർട്ട് പഞ്ചായത്ത് അധികൃതർക്ക് കൈമാറി. കോളേജ് ഓഫ് ഫാർമസിയിൽവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് റിപ്പോർട്ട് ഏറ്റുവാങ്ങി.

കോളേജ് മാനേജർ എം. നാരായണൻ അധ്യക്ഷതവഹിച്ചു. കൊറോണാ വൈറസിനെക്കുറിച്ചുള്ള വീഡിയോ പ്രകാശനം ചെയ്തു.

പ്രിൻസിപ്പൽ ഡോ.ജി. ബാബു, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശിവദാസൻ, സഞ്ജയ് ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, വൈസ് പ്രിൻസിപ്പൽ ബിജു സി.ആർ. രേവതി പട്ടേരി എന്നിവർ പ്രസംഗിച്ചു.