ചേലേമ്പ്ര: ചേലേമ്പ്രയെ ‘പെപ്പർടൂറിസം’ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ടൂറിസം സംരംഭകരുടെയും അക്കമൊഡേഷൻ യൂണിറ്റുകളുടെയും കലാപ്രവർത്തകരുടെയും ഇൻവെസ്റ്റേഴ്സ് ആൻഡ് സ്റ്റോക് ഹോൾഡേഴ്സ് മീറ്റ് നടന്നു. കാലിക്കറ്റ് ഗേറ്റിൽ വെച്ച് നടന്ന മീറ്റ് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ. ജമീല അധ്യക്ഷത വഹിച്ചു.

80 സംരംഭകർ പങ്കെടുത്തു. സി. അബ്ദുൾ അസീസ്, സി. ശിവദാസൻ, കെ.എൻ. ഉദയകുമാരി, കെ.പി. കുഞ്ഞിമുട്ടി, കെ. ദാമോദരൻ, ബി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.