ചേലേമ്പ്ര: തുഷാര ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷതവഹിച്ചു.

സാഫ് ഗെയിംസിൽ രാജ്യത്തിനുവേണ്ടി സ്വർണംനേടിയ ഷിബിൻ ചേലേമ്പ്രയേയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരേയും ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ. പ്രദീപ്, സെക്രട്ടറി പി.കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു.