ചേലേമ്പ്ര: മിഷൻ ഫസ്റ്റ് എയിഡിന്റെ രണ്ടാംഘട്ട പ്രവർത്തനമായി എമർജൻസി റെസ്‌പോൺസ് സിസ്റ്റം (ഇ.ആർ.എസ്.) ചേലേമ്പ്രയിൽ തുടങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപ്പഞ്ചായത്ത് സ്വന്തമായി ഈ സിസ്റ്റം നടപ്പാക്കുന്നത്. ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഇ.ആർ.എസ്. സംവിധാനം നാടിനു സമർപ്പിച്ചു.

സി. ശിവദാസൻ അധ്യക്ഷതവഹിച്ചു. കെ.എൻ. ഉദയകുമാരി, വി.പി. ഉമർ ഫാറൂഖ്, കെ. ദാമോദരൻ, എം. നാരായണൻ, കെ.പി. ദേവദാസ്, ഹുസൈൻ കാക്കഞ്ചേരി, ഡോ. മേനക വാസുദേവ്, ഡോ. സവിദ്യ, സി.കെ. സുജിത എന്നിവർ പ്രസംഗിച്ചു.‌

ഹൃദയാഘാതംവന്ന് ആശുപത്രിയിൽ എത്തുന്നതിനുമുൻപ് രോഗികൾ മരിക്കുന്നത് ഒഴിവാക്കാൻ എമർജൻസി റെസ്‌പോൺസ് സിസ്റ്റം ഒരു പരിധിവരെ സഹായിക്കും. സഹായത്തിനായി വിളിക്കേണ്ട നമ്പർ: 0483 2890840.