ചേലേമ്പ്ര: മിഷൻ ഫസ്റ്റ് എയ്ഡിന്റെ രണ്ടാംഘട്ടമായ എമർജൻസി റെസ്പോൺസ് സിസ്റ്റം ചേലേമ്പ്രയിൽ നടപ്പാക്കുന്നു. ഇതിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് സർക്കാർ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് നിർവഹിക്കും.

തടയാം, ആശുപത്രിയിലെത്തും മുൻപുള്ള മരണം

ഹൃദയസ്തംഭനംവന്ന് ആശുപത്രിയിൽ എത്തുന്നതിനുമുൻപ് രോഗികൾ മരിക്കുന്നത് തടയാൻ എമർജൻസി റെസ്പോൺസ് സിസ്റ്റം സഹായിക്കും. വൈദ്യുത തരംഗങ്ങൾ നൽകി ഹൃദയമിടിപ്പ് സാധാരണഗതിയിൽ ആക്കുകയാണ് ചെയ്യുന്നത്. സ്വന്തമായി എമർജൻസി റെസ്പോൺസ് സിസ്റ്റം പ്രാവർത്തികമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തായി ചേലേമ്പ്ര മാറും.

സേവനം ഏതു സമയത്തും

ചേലേമ്പ്ര സർക്കാർ ആയുർവേദ ആശുപത്രിയിൽ ഏതുനേരത്തും സേവനം ലഭ്യമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ആവശ്യമുള്ള ഘട്ടങ്ങളിൽ വിളിക്കാവുന്ന നമ്പർ. 0483 2890840.