ചേലേമ്പ്ര: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

ഇടിമൂഴിക്കൽ നടന്ന കൂട്ടായ്മ എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.കെ. സൈതലവി അധ്യക്ഷതവഹിച്ചു. മുൻ പി.എസ്‌.സി. അംഗം ആർ.എസ്. പണിക്കർ, എ.കെ. അബ്ദുറഹിമാൻ, ലത്തീഫ് കല്ലിടുമ്പൻ, അമ്പായത്തിങ്ങൽ അബൂബക്കർ, കെ.കെ. മുരളീധരൻ, സി.ഇ. മൊയ്തീൻകുട്ടി, എ.വി.എ. ഗഫൂർ, ദിനേശ് പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.