ചേലേമ്പ്ര: റിപബ്ലിക് ദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം ചേലേമ്പ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയപാത ശുചീകരിച്ചു.

കാക്കഞ്ചേരി വളവിൽ ശുചീകരണപ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ആശ-കുടുംബശ്രീ- തൊഴിലുറപ്പു മേഖലകളിലെ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. കെ.എൻ. ഉദയകുമാരി, ഇ.വി. ബീന, കെ. ബേബി, സി. ശ്രീജിത്, എ. അംജദ്, പി. സുബ്രഹ്മണ്യൻ, എം.കെ. വസന്ത എന്നിവർ പ്രസംഗിച്ചു.