ചേലേമ്പ്ര: വനിതകൾക്കുവേണ്ടി സോപ്പ്‌നിർമാണ പരിശീലനം നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ചേലേമ്പ്ര ചക്കുളങ്ങര പ്രജോഷ് മെമ്മോറിയൽ ലൈബ്രറി വനിതാവേദി, പൂളപ്പൊയിൽ അങ്കണവാടി, എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. വാർഡ് അംഗം എം. ബേബി ഉദ്ഘാടനംചെയ്തു. കെ.പി. ദേവദാസ് അധ്യക്ഷതവഹിച്ചു. പി.കെ. ലത, കെ. ശൈലജ ബേബി, പി.കെ. രമണി, എൻ.പി. സരിത, സി.പി. രാധാകൃഷ്ണൻ, സി.കെ. രജിത, സി.കെ. അറമുഖൻ പാറോൽ എന്നിവർ പ്രസംഗിച്ചു.