ചാപ്പനങ്ങാടി: ഡിഫറൻഡ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ് പൊന്മള പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ സലീം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കാസിം പൊന്മള അധ്യക്ഷതവഹിച്ചു.
പഞ്ചായത്തംഗം മുഹമ്മദ് മുസ്തഫ വെള്ളുക്കുന്നൻ, മണ്ഡലം ജനറൽസെക്രട്ടറി നിസാർ കോട്ടയ്ക്കൽ,
സലീം ചാപ്പനങ്ങാടി, റഷീദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മുഹമ്മദ്റാഫി കുറുപ്പുംപടി (പ്രസി.), ഫവാസ് പൊന്മള (ജന. സെക്ര.), ആയിഷാബി (ട്രഷ.), അലിമോൻ പൊന്മള, ഉമ്മുഹബീബ (വൈസ് പ്രസി.), റഷീദ് കോൽക്കളം, ഉസൈൻ തലകാപ്പ് (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.