ചാപ്പനങ്ങാടി: പി.എം.എസ്.എ. വി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീം അംഗങ്ങൾ ചാപ്പനങ്ങാടി സെക്കൻഡ് അങ്കണവാടി നവീകരിച്ചു. ശ്രേഷ്ഠബാല്യം പദ്ധതിപ്രകാരമാണിത്.
അങ്കണവാടി പെയിന്റ് ചെയ്യുകയും ചുമർചിത്രങ്ങളൊരുക്കുകയും ചെയ്തു. വൈറ്റ്ബോർഡും കളിക്കോപ്പുകളും നൽകി.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. യൂണിറ്റിനുള്ള പഞ്ചായത്തിന്റെ ഉപഹാരം എം.എൽ.എ. കൈമാറി. പ്രസിഡന്റ് കെ. മൊയ്തീൻ അധ്യക്ഷതവഹിച്ചു. വി.കെ. മുസ്തഫ, വി.എ. റഹിമാൻ, കദീജ സലീം, നാരായണൻകുട്ടി, പി.പി. മുഹമ്മദ്, ജാഫർ സാദിഖ്, അഷറഫ്, അജിത, പ്രദീപ്, മോഹനൻ, ഷംസുദ്ദീൻ, ശ്രീകല എന്നിവർ പ്രസംഗിച്ചു.