ചങ്ങരംകുളം : പ്രാർഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോൾ യാത്രയായി. ചങ്ങരംകുളത്തെ വ്യാപാരി പന്താവൂർ കൊള്ളന്നൂർവീട്ടിൽ സുനിൽ ചിന്നന്റെ മകൾ ഹന്ന കെ. സുനിൽ (16) ആണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കവേ മരിച്ചത്. ചെറളയം കോൺവെന്റിൽ പ്ലസ്ടു വിദ്യാർഥിയാണ്. വളരെക്കാലമായി ചികിത്സയിലായിരുന്ന ഹന്ന മോളെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി വെല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നറിഞ്ഞതോടെ നാട്ടുകാരും വ്യാപാരികളും വിവിധ സംഘടനകളും സുമനസ്സുകളും കൈകോർത്ത് വലിയതുക സമാഹരിച്ച് ചികിത്സ ആരംഭിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഹന്ന മരിച്ചു.

നടപടിക്രമങ്ങൾക്കുശേഷം വെള്ളിയാഴ്‌ച വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് കുന്നംകുളം ആർത്താറ്റ് സെന്റ്മേരീസ് സിംഹാസനപള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: ഷൈനി. സഹോദരി: കൃസ്റ്റാ കെ. സുനിൽ.