ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിലെ വളയംകുളത്തെ താലിപ്പടിയിലുള്ള പെട്രോൾ പമ്പിലെ 51 വയസ്സുകാരനായ ജീവനക്കാരന് (14-ാം വാർഡിൽ ) കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആലങ്കോട് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലായ് 18-ന് കിഴക്കര പലചരക്ക് കടയിലും 20-ന് 11 മണിക്ക് ചങ്ങരംകുളം തിളക്കം ഡെൻറൽ ക്ലിനിക്കിലും 23-ന് മൂന്നുമണിക്ക് ഒതളൂർ ചായക്കടയിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ 26-ന് പൂക്കരത്തറ - കോലൊളൊമ്പ് റോഡിലുള്ള ഭാര്യവീട്ടിൽ പോകുന്ന വഴി 11-30ന് നടുവട്ടത്തെ പഴക്കടയിലുമെത്തി. 12-45 ന് നടുവട്ടം പെട്രോൾ പമ്പിൽനിന്ന് വണ്ടിയിൽ പെട്രോൾ അടിച്ചിട്ടുമുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ ഫോണിലൂടെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.