ചങ്ങരംകുളം : ലോക്‌ഡൗണിൽ അടഞ്ഞുകിടന്ന ഹോട്ടലിൽ മോഷണം.
ലക്ഷങ്ങളുടെ ഉപകരണങ്ങൾ കവർന്നതായി പരാതി. കാളാച്ചാലിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് കവർച്ച നടന്നത്. ഒരുമാസമായി അടഞ്ഞുകിടന്നിരുന്ന ഹോട്ടൽ കഴിഞ്ഞദിവസം തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.
ഫ്രിഡ്‌ജ്, ഗ്രൈൻഡർ, ഉരുളി, മറ്റു വിലപിടിപ്പുള്ള പാത്രങ്ങളടക്കം നാലുലക്ഷം രൂപയോളം വിലവരുന്ന സാധനസാമഗ്രികൾ നഷ്ടപ്പെട്ടതായി ഉടമസ്ഥൻ കബീർ ചങ്ങരംകുളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.