കോട്ടയ്ക്കൽ: കൈക്കൂലിക്കേസിൽ മുൻ പോലീസ് ഹെഡ് കോൺസ്റ്റബിളിന് രണ്ട് വർഷം തടവും 10,000 രൂപ പിഴയും. കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷനിലെ മോട്ടോർ വാഹനക്കേസിൽപ്പെട്ട വാഹനം വിട്ടുനൽകുന്നതിന് മലപ്പുറം സ്വദേശി നൗഷാദിൽ നിന്ന് 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന ടി.ജി. രാജുവിനെയാണ് ശിക്ഷിച്ചത്. മലപ്പുറം വിജിലൻസ് കോടതിയുടേതാണ് വിധി.

2009-ലാണ് കേസിനാസ്പദമായ സംഭവം. കൈക്കൂലി ആവശ്യപ്പെട്ട വിവരം നൗഷാദ് വിജിലൻസിനെ അറിയിക്കുകയായിരുന്നു. പണം കൈമാറുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.