കോട്ടയ്ക്കൽ: ഹർത്താൽദിനത്തിൽ അയ്യപ്പഭക്തർക്കും യാത്രക്കാർക്കും ഉച്ചഭക്ഷണം വിതരണംചെയ്ത് ഡി.വൈ.എഫ്.ഐ.

ചങ്കുവെട്ടി റെസ്റ്റ് ഹൗസ് പരിസരത്ത് ഡി.വൈ.എഫ്.ഐ. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണവിതരണം. നിരവധി അയ്യപ്പഭക്തർ ഭക്ഷണംകഴിക്കാനെത്തി.

ഡി.വൈ.എഫ്.ഐ. കോട്ടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ടി.പി. ഷമീം, ബ്ലോക്ക് പ്രസിഡന്റ് സുബ്രഹ്മണ്യൻ, ശ്രീജിത്ത് കുട്ടശ്ശേരി, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.

Content Highlights: bjp harthal: dyfi provides food for ayyappa devotees in kottakkal, malappuram