തിരൂർ: തിരൂർ-ചമ്രവട്ടം റോഡിൽ കെ.ജി. പടി ബീവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽവെച്ച് ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തമിഴ്നാട് തെങ്കാശി കൊടയ്നെല്ലൂർ സ്വദേശി അസറുദ്ദീന്റെ ബുള്ളറ്റാണ് കത്തിയത്.

സുഹൃത്ത് ഷാഹുലിനൊപ്പം തിരൂരിൽ ഡോക്ടറെ കാണാൻ വന്നതായിരുന്നു മെഡിക്കൽ െറപ്രസെേന്ററ്റീവായ അസറുദ്ദീൻ. തമിഴ്നാട്‌ രജിസ്ട്രേഷനുള്ള ബുള്ളറ്റ് ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം നിർത്തിയിട്ടതായിരുന്നു. ഇത് സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു. തിരൂരിൽനിന്ന് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ ഭാഗികമാേയ നാശനഷ്ടമുണ്ടായുള്ളൂ. തിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചുവരുന്നു.