തിരൂർ: സ്വാതന്ത്ര്യസമ്പാദന കാലഘട്ടത്തിൽ ഇന്ത്യാ വിഭജനത്തിന് മുഹമ്മദലി ജിന്ന കാരണക്കാരനെങ്കിൽ ആധുനിക ഇന്ത്യയിൽ വിഭജനത്തിന്റെ കാഹളംമുഴക്കുന്നത് അമിത് ഷായാണെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. തിരൂരിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതിബിൽ ഭരണഘടനാവിരുദ്ധമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ യുദ്ധക്കളമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എം.സി. കെ. വീരാൻ, അഡ്വ. കെ.എ. പത്മകുമാർ, പന്ത്രോളി മുഹമ്മദലി, യാസർ പൊട്ടച്ചോല, യാസർ പയ്യോളി, കെ.എം. സുന്ദരൻ, കെ. നടരാജൻ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധിസമ്മേളനം ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡി.എ. ഹരിഹരൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ, ജനറൽ സെക്രട്ടറി കെ. വിക്രമൻ നായർ, വി.എ. ലത്തീഫ്, വി.സി. നാരായണൻകുട്ടി,ജോർജ്‌ കൊളത്തൂർ, ജി. ഉണ്ണികൃഷ്ണപിള്ള, കെ.പി. അബ്ദുറഹിമാൻ, ജെ.വി. വേലായുധൻ, ടി. വനജ, ആർ. ശ്രീലത എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ടി. വിനയദാസ്(പ്രസി.), മുല്ലശ്ശേരി ശിവരാമൻ നായർ (സെക്ര.), എം. പുരുഷോത്തമൻ (ട്രഷ.).

ബി.പി.എൽ പട്ടികയിലാക്കണം

എക്സ്ഗ്രേഷ്യാ പെൻഷൻകാരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.