തിരൂർ: വാഹനാപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിന് ജന്മനാടായ തിരൂരിൽ കണ്ണീരിൽ ചായം ചാലിച്ച് ചിത്രകലാകാരന്മാരുടെ അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകീട്ടാണ് യങ്ങ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പെന്ന വിദ്യാർഥികളായ കലാകാരന്മാർക്കായുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് ബഷീറിന്റെ ചിത്രംവര സംഘടിപ്പിച്ചത്.

77 കാരനായ സേവ്യർ ചിത്രകൂടമെന്ന ചിത്രകാരനും 12 വയസ്സുകാരനായ വി.പി. പ്രജിത്തുമാണ് ബഷീറിന്റെ ചിത്രം വരച്ചത്.

പരിപാടിയിൽ എസ്.ഐ. ജലീൽ കറുത്തേടത്ത്, വൈ.എം.സി.എ.സബ്. റീജിയനൽ ചെയർമാൻ മനോജ് ജോസ്, മുൻ പ്രസിഡന്റ് എസ്. ദാനം, എം.ഐ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.