തിരൂർ: മികച്ച സാമൂഹികപ്രതിബദ്ധത കാഴ്ചവെച്ച വിദ്യാലയത്തിന് സോഷ്യൽ റിസർച്ച് സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കുടിയും അധ്യാപകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അക്കാദമിക് മേഖലകളിൽ മികവുപുലർത്തുന്നതോടൊപ്പം സാമൂഹികസേവനരംഗത്തെ ഇടപെടലുകളാണ് സ്കൂളിന് ഈ അംഗീകാരം ലഭിക്കാൻ കാരണമായത്.