ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ സ്കൂൾപടിയിലെ കടകളിൽ ചൊവ്വാഴ്ച പുലർച്ചെ മോഷണം നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി കോട്ടയ്ക്കൽ പോലിസ്. മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത് അന്വേഷണത്തിന് സഹായകമായി. മോഷണശേഷം പ്രതി നാടുവിട്ടതായാണ് സൂചന. മോഷ്ടാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.