കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഊർജ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജകാര്യശേഷി ഉപകരണങ്ങളുടെ പ്രദർശനവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസും നടത്തി. ഊർജവകുപ്പിന്റെ എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനംചെയ്തു. ഊർജസംരക്ഷണം നാടിന്റെ നൻമയ്ക്ക് ’ എന്ന വിഷയത്തിൽ ഇ.എം.സി. റിസോഴ്‌സ് പേഴ്‌സൺ പി. സാബിർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. ഊർജക്ലബ്ബ് കൺവീനർ ഫർസാന, രാജ് മോഹൻ, കെ. നിജ, കെ. ജൗഹർ, എൻ.കെ. ഫൈസൽ എന്നിവർ നേതൃത്വംനൽകി.