മൂന്നിയൂർ: പ്രതീക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് ദിനാചരണത്തിൽ വാഹനജാഥ നടത്തി. സയ്യിദ് സലീം ഐദീദ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.
ഹൈദർ കെ.മൂന്നിയൂർ അധ്യക്ഷതവഹിച്ചു. വി.പി. സൈതലവി, എം.എ. ഖാദർ, ബക്കർ ചെർന്നൂർ, ഹനീഫ മൂന്നിയൂർ, എം.എ. അസീസ്, എം. സൈതലവി, എൻ.എം. അൻവർ സാദാത്ത്, സി. കുഞ്ഞിബാവ തുടങ്ങിയവർ പ്രസംഗിച്ചു.