മൊറയൂർ: മുൻ എംഎൽഎയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ നിര്യാണത്തിൽ മൊറയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൂന്തല ബീരാൻകുട്ടിഹാജി ഉദ്ഘാടനംചെയ്തു. അജ്മൽ ആനത്താൻ അധ്യക്ഷതവഹിച്ചു. വി.പി. അബൂബക്കർ, സി.കെ. മുഹമ്മദ്, ബി. കുഞ്ഞയമുട്ടി ഹാജി, ടി.പി. യൂസഫ്, സി.കെ. ഷാഫി, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, സി.കെ. നിസാർ, ബി. ബാബു, ടി. മൂസഹാജി തുടങ്ങിയവർ പ്രസംഗിച്ചു.