നിലമ്പൂർ: ഉത്തരവാദിത്ത ടൂറിസം മിഷൻ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിലേക്ക് കമ്മ്യൂണിറ്റി ടൂർ ലീഡർമാരായി പ്രവർത്തിക്കൻ താത്‌പര്യം ഉള്ളവർക്ക് സ്റ്റോറി ടെല്ലർ ആയി പ്രവർത്തിക്കുന്നതിനുവേണ്ട പരിശീലനം നൽകും. തുണിസഞ്ചി, പേപ്പർ ബാഗ്, പേപ്പർപേന, വിവിധ ഭക്ഷ്യോത്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും സൗജന്യമായി പരിശീലനം നൽകും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഡ്രൈവേഴ്‌സ്, ഇലക്‌ട്രീഷൻ, തയ്യൽക്കാർ, കരകൗശലവസ്തു നിർമാതാക്കൾ, ഫാം ഉടമകൾ, ടാക്സി ഉടമകൾ, ഹോട്ടലുകൾ എന്നിവർക്കും രജിസ്റ്റർചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് rtmission.mpm@gmail.com. ഫോൺ: 9746186206.