നിലമ്പൂർ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി. മോട്ടോർ വാഹനവകുപ്പ് ഗവ. മാനവേദൻ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി (എസ്.പി.സി.) സഹകരിച്ചാണ് പരിപാടി നടത്തിയത്. ട്രോമാകെയർ അംഗങ്ങളും പങ്കെടുത്തു.
നിലമ്പൂർ കനോലി പ്ലോട്ടിനുസമീപം നടന്ന ബോധവത്കരണത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മർ, എ.എം.വി.ഐ. ഈസ്റ്റർ യാഷിക, എസ്.പി.സി. ഓഫീസർ ഇ. ശ്രീകുമാർ, ട്രോമ കെയർ പ്രവർത്തകരായ യൂനുസ് രാമംകുത്ത്, അഫ്‌സൽ രാമംകുത്ത്, വിനീഷ്, സുബൈർ മുതീരി, മുനീർ മമ്പാട്, ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ സെക്രട്ടറി കെ. റഫീഖലി തുടങ്ങിയവർ നേതൃത്വംനൽകി.