കോട്ടയ്ക്കൽ: ചെസ്സ് അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ നേതൃത്വത്തിൽ ‘ചെസ്സ് ഇൻ സ്കൂൾ’ വ്യക്തിഗത ചെസ്സ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. 23-ന് കുറ്റിപ്പാല ഗാർഡൻ വാലി ഹയർസെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ 22 -ന് മുമ്പ് 7510179450/9946820564 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.