പന്താവൂർ: മഹല്ല് സ്വലാത്ത് വാർഷികവും നബിദിനാഘോഷവും ഉസ്താദ് ഷരീഫ് അഹ്‌സനി കാളാച്ചാൽ ഉദ്ഘാടനംചെയ്തു. മുഹമ്മദ് അലി ബാഖവി അത്തിപ്പറ്റ സ്വലാത്തിനും അനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി ദുആക്കും നേതൃത്വം നൽകി. മൗലീദ് പാരായണം, ഘോഷയാത്ര, അന്നദാനം എന്നിവയ്ക്കുശേഷം നടന്ന സമ്മേളനം എൻ.വി. മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. കെ.വി. ഉണ്ണിഹാജി അധ്യക്ഷത വഹിച്ചു. എൻ.വി. താഹിർ, സി.പി. ഹംസഹാജി, അബ്ദുറഹ്‌മാൻ വാഫി, ടി.വി. അബ്ദുള്ള, മുഹമ്മദ് മുസ്‌ലിയാർ മൂതൂർ, കുഞ്ഞിപ്പ പന്താവൂർ, മുസ്തഫ ലത്തീഫി, കെ.വി. അബ്ദുറഹ്‌മാൻ, എൻ.വി. സ്വാദിഖ് എന്നിവർ പ്രസംഗിച്ചു.
കോലൊളമ്പ്: കോലൊളമ്പ് മഹല്ല് കമ്മിറ്റി നടത്തിയ നബിദിന സമ്മേളനം കേരള മദ്രസാധ്യാപക ക്ഷേമനിധി ഡയറക്ടർ സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനംചെയ്തു. മഹല്ല് സെക്രട്ടറി കെ. ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. അബ്ദുൾ ബാരി സിദ്ദിഖി, മുഹമ്മദലി, ഫഖ്‌റുദ്ദീൻ എന്നിവർ പ്രസംഗിച്ചു.