അരീക്കോട് : ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് നിർമാണത്തിന് തുടക്കമായി. സ്കൂളിലെ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിലാണ് പാർക്ക് നിർമിക്കുന്നത്. വിവിധ ഇനം മരങ്ങളും അപൂർവ ഇനം ചെടികളും ഉൾപ്പെടെ അമ്പതോളം തൈകളാണ് ആദ്യഘട്ടത്തിൽ നടുന്നത്.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും മൂർക്കനാട് എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്ര അധ്യാപകനുമായ ഒ. ഹമീദലിയാണ് തൈകൾ നട്ട് പാർക്ക് നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രഥമാധ്യാപകൻ പി. സലാഹുദ്ദീൻ, പി.ടി.എ. പ്രസിഡൻറ്‌ കെ. സുരേഷ് ബാബു, എസ്. എം.സി. ചെയർമാൻ വി. അബ്ദുള്ള, പി.ടി.എ. മെമ്പർ ബാസിത്ത്, സ്റ്റാഫ് സെക്രട്ടറി പി.എൻ. കലേശൻ, ക്ലബ്ബ് കൺവീനർ ജോളി ജോസഫ് ,ഡോ. മുബശ്ശിർ, വി. അബ്ദുല്ല, സുരേന്ദ്രൻ, സാബിക് എന്നിവർ സംബന്ധിച്ചു.