അരീക്കോട് : ജില്ലാ ട്രോമാകെയറിന്റെ അരീക്കോട് പോലീസ് സ്റ്റേഷൻ യൂണിറ്റ് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രി, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ബസ്‌സ്റ്റാൻഡ്, മത്സ്യ-മാംസ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും അണുവിമുക്തമാക്കി.

പരിപാടിയിൽ അരീക്കോട് സ്റ്റേഷൻ യൂണിറ്റ് ലീഡർ സുന്ദരൻ, സെക്രട്ടറി. ടി. അനുരൂപ്, മുഹമ്മദ് മുണ്ടമ്പ്ര, താലൂക്ക് ഹോസ്പിറ്റൽ എച്ച്. ഐ. സച്ചിദാനന്ദൻ, തുടങ്ങിയവർ സംബന്ധിച്ചു