അരീക്കോട് : ചെമ്രക്കാട്ടൂർ അങ്കണവാടിയിൽ വിരമിച്ച അധ്യാപിക ശാന്തകുമാരിക്ക് ചെമ്രക്കാട്ടൂർ സ്റ്റാർ ക്ലബ്ബ് ആദരംനൽകി. ഇ. സജീവ് ഉപഹാരസമർപ്പണം നടത്തി.

ചെമ്രക്കാട്ടൂരിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും എസ്.എസ്.എൽ.സി., പ്ലസ്‌ ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്‌ നേടിയ വിദ്യാർഥികളെയും എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളേയും എൻ.എം.എം.എസ്. നേടിയ വിദ്യാർഥിയേയും ചടങ്ങിൽ അനുമോദിച്ചു.

അശോക്‌കുമാർ അധ്യക്ഷത വഹിച്ചു.

ഇ. ബൈജീവ്, പി. അജയൻ, കെ.വി. സുധീഷ് എന്നിവർ പ്രസംഗിച്ചു.