അരീക്കോട് : കോവിഡ്-19 പ്രതിരോധപ്രവർത്തനത്തിലേർപ്പെടുന്ന സന്നദ്ധപ്രവർത്തകർക്ക് അരീക്കോട് സർവീസ് സഹകരണബാങ്ക് യൂണിഫോം നൽകി. അരീക്കോട് പോലീസ്‌സ്റ്റേഷനു കീഴിൽ അമ്പതോളംപേരുടെ സന്നദ്ധസേനയാണ് രൂപവത്കരിച്ചിട്ടുള്ളത്.

സേനയ്ക്കായി പോലീസ് വൊളൻറിയർ എന്നു രേഖപ്പെടുത്തിയ പ്രത്യേക യൂണിഫോം ബാങ്ക് അധികൃതർ അരീക്കോട് പോലീസിന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് കെ. സാദിലിൽനിന്ന് പോലീസ് ഇൻസ്‌പെക്ടർ എൻ.വി. ദാസൻ യൂണിഫോം ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ കെ.ടി. മുഹമ്മദ്, എസ്.ഐ. വിജയൻ, ബാങ്ക് ജീവനക്കാരൻ ടി.പി. റഷീദ്, പോലീസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ പങ്കെടുത്തു.