അരീക്കോട് : ഏറനാട് എം.എൽ.എ പി.കെ. ബഷീറിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് 5 കോടി 72 ലക്ഷം രൂപ അനുവദിച്ചു.
കീഴുപറമ്പ്, ഊർങ്ങാട്ടിരി, അരീക്കോട്, കുഴിമണ്ണ, കാവനൂർ, എടവണ്ണ, ചാലിയാർ എന്നീ ഏഴ് പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായാണ് ഫണ്ട് വിനിയോഗിക്കുക.
അരീക്കോട് പഞ്ചായത്തിൽ കാരിപറമ്പ്- മാങ്കടവ് റോഡ് (13 ലക്ഷം), വെള്ളേരി- വേങ്ങേരിക്കുന്ന് റോഡ് (13 ലക്ഷം), കൊഴക്കോട്ടൂരിലെ ഈന്തുങ്കുണ്ട്-പാറക്കുളം റോഡ് (10 ലക്ഷം) എന്നിവയാണ് തുക അനുവദിച്ച പദ്ധതികൾ. പെരുമ്പത്തൂർ-വേങ്ങാട് കോളനി റോഡ് (10ലക്ഷം), കല്ലുണ്ട-വളയംകുണ്ട് റോഡ് (13 ലക്ഷം), പെരുവമ്പാടം-മേലേ പെരുവമ്പാടം റോഡ് (10 ലക്ഷം), വാളേൻതോട്-തോട്ടപ്പള്ളി റോഡ് (13 ലക്ഷം), വേട്ടേക്കോട്-തായ്‌മപ്പടി റോഡ് (10 ലക്ഷം), പെരുവമ്പാടം-കളക്കുന്ന്-വെണ്ടനാനക്കൽ റോഡ് ( 10 ലക്ഷം), മതിൽമൂല ചെയ്‌ത്താൻകുണ്ടിൽ കാഞ്ഞിരപ്പുഴയ്ക്ക് സംരക്ഷണഭിത്തി നിർമാണം (10 ലക്ഷം), മൈലാടി ജി.യു.പി.സ്കൂളിന് ബസ് വാങ്ങുന്നതിന് (18.50 ലക്ഷം) എന്നീ പദ്ധതികൾക്കാണ് ചാലിയാർ പഞ്ചായത്തിൽ തുക അനുവദിച്ചത്.
എടവണ്ണ പഞ്ചായത്തിൽ കൊളപ്പാട്-പാൽപ്രക്കുന്ന് റോഡ് (10 ലക്ഷം), കണിച്ചാങ്കോട്-ജാമിഅതൊടു റോഡ് (12 ലക്ഷം), ചളിപ്പാടം ജി.എൽ.പി.സ്കൂൾ ക്ലാസ്‌റൂം നിർമാണം (18.50 ലക്ഷം) എന്നീ പദ്ധതികൾക്കും തുക അനുവദിച്ചു. കാവനൂർ പഞ്ചായത്തിൽ തെക്കേത്തല-പള്ളിപ്പടി-പാറോച്ചാൽ കോളനി റോഡ് (10 ലക്ഷം), പുല്ലഞ്ചേരിപ്പാറ-കുനിയൻകുത്ത്-ഇരിവേറ്റിപള്ളി റോഡ് ( 10 ലക്ഷം), കാവനൂർ കമ്പനി- വേനക്കൽ-ചെരങ്ങാകുണ്ട് റോഡ് ( 13 ലക്ഷം) എന്നീ പദ്ധതികൾക്കും കീഴുപറമ്പിൽ വെസ്റ്റ് പത്തനാപുരം ജി.എൽ.പി. സ്കൂൾ ക്ലാസ്‌റൂം നിർമാണം (18.50 ലക്ഷം), കുനിയിൽ അൽ അൻവാർ യു.പി. സ്കൂളിന് പാചകപ്പുര നിർമാണം (10 ലക്ഷം രൂപ), കീഴുപറമ്പ് പി.എച്ച്.സിക്ക് കെട്ടിടനിർമാണം (40 ലക്ഷം രൂപ), കുനിയിൽ സൗത്ത് ജി.എൽ.പി. സ്കൂളിന് കെട്ടിടനിർമാണം (25 ലക്ഷം രൂപ), കീഴുപറമ്പ് പാലിയേറ്റീവ് കെയർ കെട്ടിടനിർമാണം (25 ലക്ഷം രൂപ), കരിമ്പട്ടായി-പിച്ചമണ്ണിൽ-ചാലിപ്പാടം റോഡ് (10 ലക്ഷം) എന്നീ പദ്ധതികൾക്കും തുക അനുവദിച്ചു.
കുഴിമണ്ണ പഞ്ചായത്തിൽ മുണ്ടംപറമ്പ്- നെല്ലിക്കാട്-മഠത്തിങ്ങൽ റോഡ് (15 ലക്ഷം), ജി.എച്ച്.എസ്.എസ്-കൊടിക്കുന്ന് റോഡ് (10 ലക്ഷം), കവുങ്ങുഞ്ചോല-എക്കാപറമ്പ് റോഡ് (10 ലക്ഷം), അമ്മണംപാറ-തവളക്കുളം-മാനംകുന്ന് റോഡ് (10 ലക്ഷം രൂപ), കടുങ്ങല്ലൂരിലെ കുഴിമണ്ണ കുടിവെള്ളപദ്ധതി (34 ലക്ഷം രൂപ), ചിമ്മിനിക്കര കുളം അഭിവൃദ്ധിപ്പെടുത്തൽ (30.50 ലക്ഷം രൂപ) എന്നീ പദ്ധതികൾക്കും തുക അനുവദിച്ചു.
ഊർങ്ങാട്ടിരി പഞ്ചായത്തിൽ മൈത്ര-ചെറീരി റോഡ് (20 ലക്ഷം), തച്ചാംപറമ്പ്-പുല്ലുപറമ്പ് റോഡ് (10 ലക്ഷം), തച്ചാംപറമ്പ്-വെണ്ണക്കോട്-പാലക്കുഴി റോഡ് (30 ലക്ഷം), ഇടിവെട്ടിപ്പാലി-മാങ്ങോട് റോഡ് (10 ലക്ഷം), ഈസ്റ്റ് വടക്കുംമുറി-കുമരമംഗലം റോഡ് (10 ലക്ഷം), പാലത്തുപാറ-തിരുത്തി-പന്തക്കാംപറമ്പ് റോഡ് (10 ലക്ഷം), കുന്നത്തൂർ-ചാട്ടുകല്ല് റോഡ് (10 ലക്ഷം), ഉണ്ണിമുറ-ഉള്ളൂപറമ്പ് റോഡ് (10 ലക്ഷം), ചാലി-ചൂളപ്പറ്റ റോഡ് (10 ലക്ഷം രൂപ), കുത്തൂപറമ്പ് പറക്കാട്ടെ ചെമ്പക്കോട്ടുപാറ കുളിക്കടവ് അഭിവൃദ്ധിപ്പെടുത്തൽ (10 ലക്ഷം രൂപ) എന്നീ പദ്ധതികൾക്കും തുക അനുവദിച്ചിട്ടുണ്ട്.