അരീക്കോട് : സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഓൺലൈൻ ഒപ്പുശേഖരണ കാമ്പയിന്റെ ഏറനാട് മണ്ഡലംതല ഉദ്ഘാടനം ഡി.സി.സി. ജനറൽസെക്രട്ടറി അജീഷ് എടാലത്ത് നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് ഏറനാട് മണ്ഡലം പ്രസിഡന്റ് പി.പി. മുഹമ്മദ് ഷിമിൽ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി സൈഫുദ്ദീൻ കണ്ണനാരി, എ.ഡബ്ള്യു. അബ്ദുറഹിമാൻ, യു.എസ്. ഖാദർ, വിനു നെച്ചിപ്പറമ്പൻ, ഷെറിൽ കരീം, റംഷിദ് ചീമാടൻ, ശരത് ശങ്കരൻ, നിഖിൽകുമാർ എന്നിവർ പ്രസംഗിച്ചു.