അരീക്കോട് : കോവിഡ്-19 കാരണം ദുരിതത്തിലായ വിദ്യാർഥികൾക്കുവേണ്ടി കെ.പി.എസ്.ടി.എ. നടപ്പാക്കിയ 'ഗുരുസ്പർശം' പദ്ധതി അധ്യാപകസംഘടനകൾക്ക് മാതൃകയാണെന്ന് പി.കെ. ബഷീർ എം.എൽ.എ. പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന 'ഗുരുസ്പർശം' പദ്ധതിയുടെ അരീക്കോട് സബ്ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ. മുൻ സംസ്ഥാനസെക്രട്ടറി ടി.ടി. റോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സബ്ജില്ലാ പ്രസിഡന്റ്‌ കെ. ശശികുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. അംഗം കെ.പി. നൗഷാദലി, കെ.പി.എസ്.ടി.എ. സംസ്ഥാന കൗൺസിലർ ഷൈൻ പി. ജോസ്, വി.പി. മുഹമ്മദ്, വി.പി. ജാഫർ, പി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.