അരീക്കോട് : കോവിഡ് പശ്ചാത്തലത്തിൽ അനിയന്ത്രിതമായി തെരുവുകച്ചവടം വർദ്ധിച്ച സാഹചര്യത്തിൽ കാവനൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുകച്ചവടം നിരോധിച്ചതായി കാവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വിദ്യാവതി പ്രഖ്യാപിച്ചു.

പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കാവനൂർ യൂനിറ്റ് പ്രസിഡൻറ്‌ സി. മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, പി.ടി. ശിവദാസൻ, ഇ.പി. മുജീബ്, അൽമോയ റസാഖ്, ഉമ്മർ മേച്ചേരി, സുൽഫി മഞ്ചേരി, സി. അബ്ദുൽമജീദ്, ടി.കെ. ബാവ, കെ. മുജീബ്, വി. ഹനീഫ. മരുപ്പച്ച സക്കീർ, എ.പി. മുഹമ്മദ്, കെ.പി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.