അരീക്കോട് : അന്ധവിശ്വാസങ്ങൾ പിഴുതെറിയാൻ നിരന്തരമായ ബോധവത്‌കരണം ഇനിയും അനിവാര്യമാണെന്ന് കെ.എൻ.എം. സംസ്ഥാന ജനറൽസെക്രട്ടറി എം. മുഹമ്മദ് മദനി പറഞ്ഞു. 'നേരുള്ള വ്യക്തി, നേരായ സമൂഹം: തൗഹീദാണ് നിദാനം' എന്ന വിഷയത്തിൽ കെ.എൻ.എം. നടത്തുന്ന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് പി.കെ. അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുസ്സമദ് സുല്ലമി, വൈസ് പ്രസിഡൻറ് എൻ.വി. അബ്ദുറഹിമാൻ, എൻ.വി. സക്കരിയ, ടി. യൂസഫലി സ്വലാഹി, അബൂബക്കർ മദനി മരുത, പി.എ. ഹമീദ്, ഇ.കെ. ബരീർ അസ്‌ലം, സുബൈർ തെക്കുംമുറി, എൻ.സി. ഫൈസൽ, അബ്ദുൽഖയ്യൂം സുല്ലമി, ഹംസ സുല്ലമി എന്നിവർ പ്രസംഗിച്ചു.

വെബിനാർ, പുസ്തകചർച്ച, പോസ്റ്റർ പ്രദർശനം, മീറ്റ് ദ ലീഡേഴ്സ് എന്നീ പരിപാടികളും സംഘടിപ്പിക്കും.