അരീക്കോട് : ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ വരുത്തിയ സാമ്പത്തിക അഴിമതി അന്വേഷിക്കുക, പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റീൻ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം. അരിക്കോട് ലോക്കൽ കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എം.ടി. മുസ്ഥഫ ഉദ്ഘാടനംചെയ്തു.

കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ. സാദിൽ, പി.പി. ജാഫർ, കെ. ഷരീഫ്, പി.കെ. സുഭാഷ്, സനാഹുള്ള എന്നിവർ പ്രസംഗിച്ചു.