അരീക്കോട് : കോവിഡ് സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേ രള മൃഗസംരക്ഷണ-വനം വകുപ്പുകളുടെ നേതൃത്വത്തിൽ നാട്ടാനകൾക്കുള്ള ഖരാഹാരവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കീഴുപറമ്പിലെ തൃക്കളയൂരിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റൈഹാന ബേബി ഉദ്ഘാടനംചെയ്തു.

നജീബ് കാരങ്ങാടൻ അധ്യക്ഷതവഹിച്ചു. അരി, ഗോതമ്പ്, റാഗി, മുതിര, ചെറുപയർ, ഉപ്പ്, മഞ്ഞൾപ്പൊടി, ശർക്കര എന്നിവയടങ്ങിയ 16,000 രൂപയുടെ ധാന്യങ്ങളാണ് 40 ദിവസത്തേക്ക് ഒരു ആനയ്ക്കുവേണ്ടി നൽകുന്നത്. കൊളക്കാടൻ സുബൈറിന്റെ വിഷ്ണു, ഗണപതി എന്നീ ആനകൾക്കാണ് ഖരാഹാരവിതരണം നടത്തിയത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ഉമ മുഖ്യപ്രഭാഷണം നടത്തി. ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ വി. ശശിധരൻ, പി. സുധ, കെ.ടി. ആയിഷ, കെ.ടി. ജമീല, ഡോ. എസ്. ശ്യാം, ഹാശ്‌മി ഐസക്ക് എന്നിവർ ആശംസകളർപ്പിച്ചു.

നാട്ടാനകൾക്ക് ആഹാരവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു