അരീക്കോട് : പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത നിലപാടുകൾക്കെതിരേയും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയ്ക്കെതിരേയും ഊർങ്ങാട്ടിരി പഞ്ചായത്തിലെ കണ്ണഞ്ചേരി ചെറിയാപ്പു ചാരിറ്റി ഫൗണ്ടേഷൻ പ്രതിഷേധ സംഗമം നടത്തി.

വീരമൃത്യുവരിച്ച ഇന്ത്യൻ ജവാൻമാർക്ക് ആദരാജ്ഞലികളുമർപ്പിച്ചു. കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. കെ.എ. ഹമീദ് ബിച്ചുട്ടി അധ്യക്ഷതവഹിച്ചു. റിട്ട. കമ്മീഷന്റ് ആർമി ജയപ്രകാശ് കിഴിശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. സൈതലവി, പി.കെ. സൈതലവി, സുബൈർ എന്നിവർ പ്രസംഗിച്ചു.