അരീക്കോട് : കീഴുപറമ്പ് പഞ്ചായത്തിലെ ക്വാറന്റീൻ പ്രവർത്തനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശേഖരിച്ചുവെച്ച മാലിന്യങ്ങൾ നീക്കംചെയ്യുക, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലുള്ള അനാസ്ഥ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം. കിഴുപറമ്പ് ലോക്കൽകമ്മിറ്റി വെള്ളിയാഴ്ച 10മണിക്ക് പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ ധർണ നടത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. മുനീർ അറിയിച്ചു.