അരീക്കോട് : മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഊർങ്ങാട്ടിരി പഞ്ചായത്തുതല ഉദ്ഘാടനം മണ്ഡലം കോ- ഓഡിനേറ്റർ ഗഫൂർ കുറുമാടൻ പഞ്ചായത്ത് സെക്രട്ടറി എൻ.കെ. യൂസഫിനെ അംഗമാക്കി നിർവഹിച്ചു. സി.ടി. അബ്ദുറഹിമാൻ, കെ. അബ്ദുൽ അസീസ്, കെ.സി.എ. ശുക്കൂർ , ബി.കെ. ഷജീർ, കെ.ടി. ഷറഫു, ഗഫൂർ തെച്ചണ്ണ, നഹീം മൂർക്കനാട്, എൻ.കെ. സലാം, സി.പി. ഹുസൈൻ എന്നിവർ പ്രസംഗിച്ചു