അരീക്കോട് : കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്നും വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും കെ.എൻ.എം. ജില്ലാകൗൺസിൽ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമത്തിനായി രൂപവത്‌കരിക്കപ്പെട്ട നോർക്കയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. അരീക്കോട്ട് ചേർന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ.വി. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി.കെ. അബ്ദുല്ലഹാജി അധ്യക്ഷതവഹിച്ചു.

ജില്ലാസെക്രട്ടറി ടി. യൂസുഫലി സ്വലാഹി, എം.ടി. അബ്ദുസ്സമദ് സുല്ലമി, അബൂബക്കർ മദനി മരുത, വി. ഹംസ, പി.എ. ഹമീദ്, പി.കെ. ഇസ്മയിൽ, ഇ. അബ്ദുറഹിമാൻ, ഹംസ സുല്ലമി, കെ. അബ്ദുൽഖയ്യൂം സുല്ലമി, വി. അബൂബക്കർ സ്വലാഹി എന്നിവർ പ്രസംഗിച്ചു