അരീക്കോട് : കോവിഡ് റിലീഫ് ആക്‌ഷനുമായി ബന്ധപ്പെട്ട് അരീക്കോട് ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്തു. കോവിഡ് പ്രശ്നംമൂലം ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്കും വയോജനങ്ങൾക്കും മറ്റു അവശതയനുഭവിക്കുന്നവർക്കും കൈത്താങ്ങാവാൻ ബാങ്ക് എന്നും കൂടെയുണ്ടാവുമെന്ന് കിറ്റ് വിതരണത്തിനു കാർമികത്വം വഹിച്ച ബാങ്ക് മാനേജർ വിപിൻദാസ് പറഞ്ഞു. യൂനിറ്റ് മാനേജർ ജിൻസി, ഓഫീസർമാരായ ഷഫാഫ്, രാകേഷ് എന്നിവർ പ്രസംഗിച്ചു.