അരീക്കോട് : ഇന്ത്യയ്ക്കെതിരേ ചൈന നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ അരീക്കോട് ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് പ്രതിഷേധ ധർണ നടത്തി. മണ്ഡലം ജന. സെക്രട്ടറി ടി. ശശികുമാർ ഉദ്ഘാടനംചെയ്തു. ഉണ്ണിക്കൃഷ്ണൻ ഒരുവിലാക്കോട് അധ്യക്ഷത വഹിച്ചു. പി. സുകുമാരൻ, കെ. ശങ്കരൻ, ഒ. ചന്ദ്രൻ, പ്രവീൺ കുമാർ, ഷാജു പറമ്പൻ, രാജേഷ് തവനൂർ, പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.