അരീക്കോട് : പ്രവാസികളോട് സംസ്ഥാനസർക്കാർ ദ്രോഹകരമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. നേതൃത്വത്തിൽ നാടെങ്ങും ധർണ നടന്നു. ഏറനാട് മണ്ഡലം കമ്മിറ്റി അരീക്കോട്ട് നടത്തിയ ധർണ പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. പി.വി. മുഹമ്മദ് അരീക്കോട്, ഡി.സി.സി. ജനറൽസെക്രട്ടറിമാരായ അജീഷ് എടാലത്ത്, കെ.പി. നൗഷാദ് അലി , പി.പി. സഫറുല്ല, ഗഫൂർ കുറുമാടൻ എന്നിവർ പ്രസംഗിച്ചു. എം.കെ. കുഞ്ഞുമുഹമ്മദ്, പാലത്തിങ്ങൽ ബാപ്പുട്ടി, പി. ചേക്കുമുസ്‌ലിയാർ, സി. അബ്ദുറഹ്‌മാൻ, വി. ഹംസ, ഇ.പി. മുജീബ്, വി. കരീം, സൈഫുദ്ദീൻ കണ്ണനാരി, വി.പി. അബ്ദു റഊഫ് തുടങ്ങിയവർ നേതൃത്വംനൽകി.

തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. പി.കെ. അബ്ദുറബ്ബ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.

കെ.പി.കെ. തങ്ങൾ അധ്യക്ഷതവഹിച്ചു. പി.എസ്.എച്ച്. തങ്ങൾ, കെ. കുഞ്ഞിമരയ്ക്കാർ, വാസു കാരയിൽ, സിദ്ദീഖ് പനയ്ക്കൽ, സി.എച്ച്. മഹ്‌മൂദ് ഹാജി, സി.കെ.എ. റസാഖ്, എ.കെ. മുസ്തഫ, വി.വി. അബു എന്നിവർ പ്രസംഗിച്ചു.

വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ചേളാരിയിൽ നടത്തിയ ധർണ പി. അബ്ദുൽഹമീദ്. എം.എൽ.എ. ഉദ്ഘാടനംചെയ്തു. എ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൽ ഹമീദ്, ബക്കർ ചെർന്നൂർ, ഹനീഫ മൂന്നിയൂർ, ടി.പി.എം. ബഷീർ, എം.എ. അസീസ്, ജോൺസൻ, ഉണ്ണി മൊയ്തു, എ.സി. അബ്ദുറഹിമാൻ, കെ.പി. ദേവദാസ്, ശശീധരൻ, കെ. മൊയ്തീൻകുട്ടി, വി.ടി. സൈഫുദ്ദീൻ, കെ.എം. മുഹമ്മദലി, സി.കെ. രാജീവ് എന്നിവർ പ്രസംഗിച്ചു.