അരീക്കോട് : പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഏറനാട് നിയോജകമണ്ഡലം കമ്മിറ്റി അരീക്കോട്ട് ധർണ നടത്തി. കെ.പി.സി.സി. അംഗം കെ.ടി. അജ്മൽ ഉദ്ഘാടനംചെയ്തു. കമ്മിറ്റി പ്രസിഡൻറ് പി.പി. മുഹമ്മദ് ഷിമിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പാലത്തിങ്ങൽ ബാപ്പുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.പി. രമ, അഷ്റഫ് കുഴിമണ്ണ, സൈഫുദ്ദീൻ കണ്ണനാരി, ഷഹന സലാം, പി.ടി. രാംദാസ്, സി.ടി. റഷീദ്, എന്നിവർ നേതൃത്വം നൽകി.