അരീക്കോട് : വയനാട് എം.പിയും എ.ഐ.സി.സി. മുൻ അധ്യക്ഷനുമായ രാഹുൽഗാന്ധിയുടെ അൻപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അരീക്കോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി കീഴുപറമ്പ് പഞ്ചായത്തിലെ അന്ധ, അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.

ഒരുമാസത്തേക്ക് ഇത് തുടരണമെന്നാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.

ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ്‌ എം.കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എം.ഇ. റഹ്‌മത്ത് അധ്യക്ഷതവഹിച്ചു.

ചാലിൽ ഇസ്മയിൽ ഹാജി, എ.ഡബ്ല്യു. അബ്ദുറഹിമാൻ, പി.ടി. രാമദാസ്, അശ്റഫ് കുഴിമണ്ണ, ഷഹന സലാം, പി. മുഹമ്മദ് ഷിമിൽ, അബു ഷാക്കിർ കോട്ട, യു.എസ്. കാദർ , ജിഫിൻ വേങ്ങമണ്ണിൽ, ഹമീദ് ചാലിൽ, എം.ടി. അയ്യപ്പൻ, ഡോ. ശ്രീധരൻ, സി. സൈനുൽ ആബിദ്, ബാസി പാണക്കാടൻ, സി.കെ. അബ്ദുൽസലാം, പി. അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു